Thursday, May 14, 2020

യൂട്യൂബ് വിവർത്തനം


യൂട്യൂബ് ഉപയോഗിക്കാത്തതായിട്ടുള്ള മലയാളികൾ കുറവാണ്.  സാക്ഷരതയുടെ കാര്യത്തിൽ മുന്നിലാണെങ്കിലും  യൂട്യൂബിൽ ഉപയോഗിക്കുമ്പോഴുള്ള  അതിവേഗ  ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ വായിക്കാൻ ബുദ്ധിമുട്ടുന്നവരാണ് മലയാളികൾ.  യൂട്യൂബിൽ തന്നെയുള്ള ഓട്ടോ ട്രാൻസ്ലേഷൻ  ഉപയോഗിക്കാമെങ്കിലും പലപ്പോഴും അതിൻറെ  പരിഭാഷണം കൃത്രിമത്വവും  തെറ്റുകളും നിറഞ്ഞതാണ്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, ലൈബ്രറിയിൽ ഇരിക്കുമ്പോൾ, ഓഫീസിൽ ജോലി ചെയ്യുമ്പോൾ, തിരക്കേറിയ ആൾക്കൂട്ടങ്ങളിൽ തുടങ്ങി പലപ്പോഴും ഓഡിയോ ഇല്ലാതെ ക്യാപ്ഷൻ ആശ്രയിക്കേണ്ടി വരും.
ഒരു വ്യക്തി യൂട്യൂബ് വീഡിയോ കാണുമ്പോൾ പ്രധാനമായും ആശ്രയിക്കുന്ന   ഒന്നാണ് സബ്ടൈറ്റിലുകൾ അഥവാ ക്യാപ്ഷൻ.  പലപ്പോഴും ഇവയുടെ അസാന്നിധ്യത്തിൽ ചുണ്ടനക്കം കണ്ടോ ഭാവ വ്യത്യാസം കണ്ടോ ആണ് ഉള്ളടക്കം മനസ്സിലാക്കുന്നത്.  പതിയെ മറ്റു വീഡിയോകൾ കാണുവാൻ ഇത് കാരണമാകുന്നു.
എന്തിനാണ് ഇത്തരത്തിലുള്ള വിവർത്തനങ്ങൾ?  യൂട്യൂബ്  ഉപയോഗിക്കുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കേൾവി ശക്തി കുറവാണ്.  അത്തരത്തിലുള്ളവർക്ക്  ക്യാപ്ഷനുകൾ  ഉപകാരപ്രദമായിരിക്കും.  രണ്ടാമത്,  യൂട്യൂബ്  ഉപയോഗിക്കുന്ന കുറേപേർ ഓഡിയോ ഇല്ലാതെ  വീഡിയോ കാണാൻ താൽപര്യപെടുനവരാണ്.  അതുപോലെ തന്നെ,  ക്യാപ്ഷനുകൾ ഉള്ള വീഡിയോകൾ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതിലും കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തിക്കുന്നതത്തിനും കാരണമാവുന്നു.

ആർക്കാണ് ഇത്തരത്തിലുള്ള വിവർത്തനങ്ങൾ ആവശ്യമായി വരുന്നത്?  തൻറെ യൂട്യൂബ് വീഡിയോ കൂടുതൽ കാഴ്ചക്കാരിലേക്ക്  എത്തിക്കണമെന്ന്  ആഗ്രഹമുള്ള ഏതൊരു  വ്യക്തിക്കും ഈ സേവനം ഉപയോഗപ്രദമാക്കാം.  ഓൺലൈൻ ആയി വിദ്യാഭ്യാസ  സേവനങ്ങൾ നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ,  യാത്രാവിവരണങ്ങൾ പങ്കുവെക്കുന്നവർ,   ലോകമെമ്പാടും പ്രകാശംപരത്തുന്ന മോട്ടിവേഷണൽ സ്പീക്കർസ്‌, വിശ്വാസങ്ങളെ കുറിച്ചു പ്രഭാഷണങ്ങൾ നടത്തുന്നവർ,  ഹ്രസ്വചിത്രങ്ങൾ മുതൽ  ഹാസ്യ വീഡിയോകൾ  ചെയ്യുന്നവർ,    സ്വന്തം അറിവ് ലോകമെങ്ങും എത്തിക്കാൻ ശ്രമിക്കുന്നവർ,  ലോകപ്രശസ്തരുടെ ഇൻറർവ്യൂകൾ, വാർത്ത ചാനലുകൾ, ടെഡ്ടോൽക്സ്, നാടൻ പാചക ചാനലുകൾ  മുതൽ  സാങ്കേതികവിദ്യയുടെ ചാനലുകൾ വരെ,  ലോകം അറിയേണ്ട വിഷയം ഉണ്ടെങ്കിൽ ആർക്കും ഈ വിവർത്തന സഹായം ഉപയോഗിക്കാം.
യൂട്യൂബ് ക്യാപ്ഷനിങ്ങിലൂടെ  വളരെയധികം കാഴ്ചക്കാരെയും നിങ്ങളുടേതായ ഒരു ആധിപത്യവും നേടാൻ കഴിയും.  ഒരു നല്ല യൂട്യൂബ് ചാനൽ  മുന്നോട്ട് കൊണ്ടുപോകുവാൻ ശ്രമിക്കുന്നവർക്ക്  തീർച്ചയായും  ഭാഷ വിവർത്തനം ആവശ്യമുള്ളതായി വരും.
 അങ്ങനെയൊരു സഹായിയെ  പരിചയപ്പെടുത്തുന്നു...
https://translatecaptions.com/ 

No comments:

Post a Comment